Fri. Nov 22nd, 2024
കോട്ടയം:

എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും.

“വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. നിങ്ങൾക്കറിയാം, പാലായിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ ചതി. അതോടൊപ്പം ഞങ്ങളുടെ എംഎൽഎമാർ നിയമസഭയ്ക്ക് അകത്ത് നേരിടേണ്ടിവന്ന അപമാനവും അവഗണനയും, ഇതൊക്കെ യു ഡി എഫിന്റെ നേതൃത്വത്തിലേക്ക് ഞങ്ങൾ കൊടുത്തപ്പോൾ, പറഞ്ഞപ്പോൾ, ഒരിക്കലും ഇത് ഗൌരവമായി എടുക്കുകയോ, ഒരു ചർച്ചയ്ക്കുപോലും തയ്യാറായിട്ടില്ല. ഇതൊന്നും, ഒരു പരാതിപോലും ഞങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. ഒരു കുടുംബത്തിലുണ്ടാവുന്ന ഒരു വിഷയം ഞങ്ങൾ ഒരിക്കലും പരസ്യപ്പെടുത്തിയിട്ടില്ല. അതിന്റേതായ ഫോറത്തിൽ ഞങ്ങൾ അവതരിപ്പിച്ചു എന്നു മാത്രം. കടുത്ത നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പി ജെ നടത്തിയത്. നിങ്ങൾക്കോരോരുത്തർക്കും അറിയാവുന്നതുപോലെ മാണി സാറിന് അസുഖമാണ്, ചികിത്സയിലാണ് എന്ന് അറിഞ്ഞ ഉടൻ തന്നെ ലോക്സഭ ചോദിച്ചു. അതോടൊപ്പം തന്നെ രാജ്യസഭ ചോദിച്ചു. അതിനുശേഷം പാല ഉപതെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി, പാല നിയോജകമണ്ഡലത്തിന്റെ പുറത്തുനിന്ന് ഞാൻ പറയുന്ന സ്ഥാനാർത്ഥിയെ ആക്കണം എന്ന് നിർബന്ധം പിടിച്ചു.” ജോസ് കെ മാണി പത്രസമ്മേളനത്തിൽ പറഞ്ഞു.