Mon. Dec 23rd, 2024
കോട്ടയം:

 
രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്നു രാവിലെ 9 മണിക്ക് നടക്കും.

ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ പാല സീറ്റ് ആണ് പ്രധാനം. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജിവെച്ചേക്കും.

ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കൾ എൽഡി‌എഫ് കൺ‌വീനറുമായി നിരവധി തവണ ചർച്ച നടത്തിയിട്ടുണ്ട്.

കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക.

https://www.facebook.com/josek.mani/posts/1836970616443081