Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ജാമ്യം. എന്നാൽ എൻ‌ഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.

സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കുന്നു എന്നുമാത്രമാണ് കോടതിവിധിയിലുള്ളത്. ഇതേ കേസ്സിൽ സന്ദീപ് നൽകിയ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലും 60 ദിവസം കഴിഞ്ഞതിനാൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്നയെ ജൂലൈ എട്ടിന് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റുചെയ്തത്.