Wed. Jan 22nd, 2025
കൊച്ചി:

 
മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയത്. സപ്നയെ നേരിട്ട് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾക്ക് ശിവശങ്കറിനെ ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സ്വപ്ന മൊഴിയിൽ പറഞ്ഞു. സ്പേസ് പാർക്കിൽ ജോലി അവസരം ശിവശങ്കർ പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും സ്വപ്ന പറഞ്ഞു.

രണ്ടായിരത്തി പതിനെട്ടിലെ പ്രളയസമയത്ത് 150 വീടുകളുടെ പുനർനവീകരണത്തിന് തനിക്ക് കമ്മീഷൻ ലഭിച്ചതായും സ്വപ്ന മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.