Wed. Nov 6th, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും. ബീച്ചുകൾ അടുത്തമാസം തുറക്കാനാണ് തീരുമാനം. ഹിൽ‌സ്റ്റേഷനുകൾ, കായലോര ടൂറിസം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ് ഇന്നു മുതൽ വീണ്ടും ആരംഭിക്കുക. കൊവിഡ് നിബന്ധനകൾ അനുസരിച്ചായിരിക്കും പ്രവർത്തനം. ഏറെക്കാലമായി അടച്ചിട്ടതിനാൽ ടൂറിസം മേഖലയും അതിനോടനുബന്ധിച്ച് ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. അതിനെത്തുടർന്നാണ് സർക്കാർ ഈ നടപടിയെടുത്തത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരാഴ്ചവരെയുള്ള സന്ദർശനത്തിന് ക്വാറന്റൈൻ നിർബ്ബന്ധമില്ല. പക്ഷേ, അവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, ഒരാഴ്ച കഴിഞ്ഞ് തിരിച്ചുപോവുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും വേണം.