Wed. Jan 22nd, 2025
പത്തനംതിട്ട:

 
പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ് പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ സ്ഥാപനങ്ങൾക്കു മുന്നിൽ കാവൽ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

ആസ്‌തികൾ മരവിപ്പിക്കാൻ ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടമകളുടെ വാഹനക്കൈമാറ്റം തടയണമെന്നും ഉത്തരവിലുണ്ട്.