Wed. Jan 22nd, 2025
കല്പറ്റ:

 
വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ റിപ്പോർട്ടെന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ കുടുംബം പറഞ്ഞു.

വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നായിരുന്നു ആ റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നുള്ളതാണ്.

2019 മാര്‍ച്ച്‌ ആറിനാണ് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി പി ജലീല്‍ കൊല്ലപ്പെടുന്നത്.