Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

എറണാകുളം 291, മലപ്പുറം 916, കോഴിക്കോട് 651, തിരുവനന്തപുരം 349, കൊല്ലം 477, ആലപ്പുഴ 306, തൃശൂര്‍ 377, കണ്ണൂര്‍ 261, പാലക്കാട് 164, കോട്ടയം 229, പത്തനംതിട്ട 181, കാസർക്കോട് 218, ഇടുക്കി 70, വയനാട് 126 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 502 കൊവിഡ് കേസ്സുകൾ ഇന്നു റിപ്പോർട്ടു ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.