Tue. Sep 16th, 2025
തിരുവനന്തപുരം:

 
കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നു.

മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോടും നിരീക്ഷണത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.