Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ എൻഐഎ എടുത്ത കേസ്സുകൾ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.

വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്നയെ ജൂലൈ എട്ടിന് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റുചെയ്തത്.