കല്പറ്റ:
വയനാട്ടിലേക്കുള്ള ആനക്കാം പൊയിൽ – കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാതയുടെ നിർമ്മാണം. 650 കോടി രൂപയാണ് ഇതിന് കിഫ്ബിയിൽ നിന്നും ചെലവഴിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. മൂന്നുവർഷം കൊണ്ട് ഇത് പൂർത്തിയാകും.
ഈ പാത നിലവിൽ വന്നാൽ താമരശ്ശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താം. പുതിയ പാത വയനാട്ടിലേക്കുള്ള ദൂരം കുറയ്ക്കും. ഈ പാത വരുന്നതോടെ ഗതാഗത തടസ്സവും കുറയും.