Sun. Dec 22nd, 2024
ന്യൂഡൽഹി:

 
ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല എന്നാണ് ആസാദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

“യു പിയിൽ ഒരു ഭരണസംവിധാനം ഉണ്ടോ? ആ സർക്കാർ ഭരണത്തിൽ വന്നതുമുതൽ ഇത്തരം പല സംഭവങ്ങളും ഉണ്ടായി. മുൻപ് ആൾക്കൂട്ട കൊലപാതകം, പ്രതിപക്ഷ നേതാക്കളെ കൊല്ലൽ, അവർക്കെതിരെ കേസ്സെടുക്കൽ എന്നിവയായിരുന്നു. ഇതൊന്നും യു പിയിൽ പുതുമയല്ല. നിരന്തരം സംഭവിക്കുന്ന കാര്യങ്ങളാണ്.” ആസാദ് പറഞ്ഞു. “പോലീസ് ഇതിന്റെ പങ്കാളികൾ മാത്രമാണ്. നേതാവിന്റെ മനോഭാവമാണ് ഇതിന്റെയൊക്കെ ഉത്തരവാദി.” അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്തു.