Fri. Aug 8th, 2025
തിരുവനന്തപുരം:

 
വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസിൽ എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കൊടുവള്ളി നഗരസഭ കൌൺസിലർ കാരാട്ട് ഫൈസലിനെയാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പുലർച്ചെ തിരച്ചിൽ നടത്തിയിരുന്നു. ഇയാളെ ഉച്ചയ്ക്ക് കൊച്ചിയിലേക്കു കൊണ്ടുപോകും.

സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട് സ്വർണ്ണവ്യാപാരകേന്ദ്രമായ കൊടുവള്ളിയിൽ മുൻപ് ദേശീയ അന്വേഷണ ഏജൻസിയും തെരച്ചിൽ നടത്തിയിരുന്നു.