Mon. Dec 23rd, 2024
കൊൽക്കത്ത:

 
ദുർഗ്ഗാദേവിയായി പരമ്പരാഗത വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ബംഗാളി അഭിനേത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സാമൂഹികമാധ്യമത്തിൽ ഭീഷണികൾ നേരിടുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

ജോലിയ്ക്കായി ലണ്ടനിലേക്കു പോയ നുസ്രത്ത് ജഹാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ സുരക്ഷ തേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് ലണ്ടനിലേക്ക് പോയത്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എംപിയായ നുസ്രത്ത് ജഹാൻ ബംഗാൾ സർക്കാരിൽ നിന്നും കേന്ദ്രത്തിൽ നിന്നും സുരക്ഷ തേടിയിട്ടുണ്ട്.

നുസ്രത്ത് ജഹാൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ കയ്യിൽ ത്രിശൂലവുമായി നിൽക്കുന്ന ദുർഗ്ഗാദേവിയുടെ വേഷത്തിലായിരുന്നു അത്. ഇസ്ലാം മതത്തിൽപ്പെട്ട നുസ്രത് ജഹാൻ ഹിന്ദു ദേവതയുടെ വേഷത്തിൽ വന്നത് വലിയ എതിർപ്പുണ്ടാക്കി. ചിലർ വധഭീഷണിയും മുഴക്കിയിരുന്നു.