Sun. Sep 8th, 2024
ന്യൂഡൽഹി:

 
പൊതു സുരക്ഷാനിയമം പ്രകാരം അമ്മയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയെ തടങ്കലിൽ വയ്ക്കുന്നത് ചോദ്യം ചെയ്ത ഇൽത്തിജ മുഫ്തിയുടെ ഹരജിയിൽ പ്രതികരണം അറിയിക്കാൻ സുപ്രീം കോടതി ജമ്മു കാശ്മീർ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

തടങ്കലിൽ കിടക്കുന്ന മെഹബൂബ മുഫ്തിയെ കാണാൻ ഇൽത്തിജയെയും അമ്മാവനെയും സുപ്രീം കോടതി അനുവദിച്ചു. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്‌തി അധികാരികളോട് അഭ്യർത്ഥിക്കണമെന്ന് എസ് കെ കൌൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ തലേദിവസം കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റായ മെഹബൂബയെ തടങ്കലിലാക്കിയത്.