Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയായ ദലിത് യുവതി ഇന്നു രാവിലെ മരിച്ചു. സെപ്റ്റംബർ 14 ന് ഒരു കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാല് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ യുവതിയെ പിറ്റേന്ന് അലിഗഡിലെ ഒരു ആശുപത്രിയിലും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതായി കാണപ്പെടാത്തതിനെ തുടർന്ന് തിങ്കളാഴ്ച എയിംസിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിയിൽ വെന്റിലേറ്ററിലായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം അക്രമികൾ യുവതിയെ കൊല്ലാനും ശ്രമിച്ചിരുന്നു.

നാല് പ്രതികളെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ വീട്ടിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.