Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നില്ലെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. കൊവിഡ് വ്യാപനവും, സംസ്ഥാനനിയമസഭയുടെ കാലാവധിയും കണക്കിലെടുത്തുള്ള തീരുമാനം സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു.

ചവറയും കുട്ടനാടും സിറ്റിംഗ് എംഎൽഎമാരായ വിജയൻ പിള്ള (സിഎംപി), തോമസ് ചാണ്ടി (എൻസിപി) എന്നിവരുടെ നിര്യാണത്തിലൂടെ ഒഴിവ് വന്ന മണ്ഡലങ്ങളാണ്.