Thu. Sep 18th, 2025
ന്യൂഡൽഹി:

 
10 സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ബീഹാറിലെ ഒരു പാർലമെന്ററി നിയോജകമണ്ഡലത്തിലും മണിപ്പൂരിൽ നിന്ന് രണ്ട് നിയമസഭ സീറ്റുകളിലും നവംബർ 7 ന് വോട്ടെടുപ്പ് നടത്തും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഹരിയാന, കർണ്ണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ്.

അസം, കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും കമ്മീഷൻ തീരുമാനിച്ചു.