Wed. Jan 22nd, 2025

കോട്ടയം:

കേരള കോൺഗ്രസ് മുതിർന്ന നേതാവും, മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎൽഎയുമായി സി.എഫ്. തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 കൊല്ലം എംഎൽഎയായി തുടർന്നു.

നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.  കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam