തിരുവനന്തപുരം:
യുട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം കൈയ്യേറ്റം ചെയ്ത സംഭവത്തെ പിന്തുണച്ചാണ് റഹീമിന്‍റെ വിമര്‍ശനം. ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ ക്വട്ടേഷൻ സംഘമായി യുട്യൂബ് ചാനലുകൾ പലതും മാറിയിരിക്കുന്നു. സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. അക്ഷരാർത്ഥത്തിൽ മാഫിയാവൽകരിക്കപ്പെട്ടിരിക്കുന്ന യൂട്യൂബ് ചാനൽ വ്യവസായത്തിന് അടിയന്തിരമായി മൂക്കുകയർ ഇടണമെന്നും റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സൈബർ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാൽ ഈ വേഗതയിൽ ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾ പുരോഗമിക്കുന്നില്ല. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കൂടുതൽ ശക്തമായ നിയമ നിർമാണങ്ങൾ ഉണ്ടായേ മതിയാകൂവെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
https://www.facebook.com/aarahimofficial/posts/3390737977672039