Mon. Dec 23rd, 2024

ചെന്നൈ:

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബി ആശുപത്രിയിൽ  പ്രവേശിക്കപ്പെടുന്നത്.

ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ഇന്നലെ സ്ഥിതി വീണ്ടും ഗുരുതരമായെന്ന് കാട്ടിയുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയായിരുന്നു.

11 ഭാഷകളിലായി നാൽപ്പത്തിനായിരത്തിലധികം ഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള അതുല്യപ്രതിഭയുടെ വിയോഗത്തിന്റെ ഞെട്ടലിലാലാണ് സിനിമാ സംഗീതലോകം.

By Arya MR