Mon. Dec 23rd, 2024

 

കാസർഗോഡ്:

മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട് എസ്പി ഡി ശിൽപ്പ, കൽപ്പറ്റ എഎസ്‍പി വിവേക് കുമാർ, ഐആര്‍ ബറ്റാലിയൻ കമൻഡന്‍റ് നവനീത് ശർമ  എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് മേല്‍നോട്ട ചുമതല നൽകിയിരിക്കുന്നത്.

അതേസമയം കേസിൽ കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർഗോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീന്റെയും  എംഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam