Mon. Dec 23rd, 2024
തിരുവനന്തപുരം:

40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.  തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ്കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ നൂല്കെട്ട് ചടങ്ങ് നടന്നത് ഇന്നലെയായിരുന്നു.

ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറ‍ഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. പിതാവ് ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും  പൊലീസ് പറയുന്നു. 

 

By Arya MR