Thu. Jan 23rd, 2025

 

വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. ‘വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍’; എന്ന തലക്കെട്ടോടെയാണ്‌  തങ്ങളുടെ വിയോജിപ്പുകൾ  താരങ്ങൾ അക്കമിട്ട് തുറന്ന് എഴുതിയിരിക്കുന്നത്.

റോഷനും ദര്‍ശനയും പറയാത്ത പല കാര്യങ്ങളും അവര്‍ പറഞ്ഞതായി അഭിമുഖത്തിലുണ്ടെന്നാണ് റോഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ പ്രയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്’,റോഷന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.’കള്ളങ്ങൾ കച്ചവടത്തിന് വെക്കാതിരുന്നൂടെ’ എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

 

https://www.facebook.com/mathewroshan22/posts/1048200615599494

 

https://www.facebook.com/darshanarajendran/posts/10158805800395126

 

തങ്ങള്‍ ഇരുവരും പറയാത്ത പലകാര്യങ്ങളും പറഞ്ഞവെന്ന  തരത്തില്‍ അഭിമുഖത്തിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു. റോഷനും ദര്‍ശനയും കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ, ഗായിക സിത്താര കൃഷ്ണകുമാര്‍, നടന്‍ വിനയ് ഫോര്‍ട്ട് എന്നിവര്‍ പിന്തുണയുമായി രംഗത്തുവന്നു.