Wed. Jan 22nd, 2025

തിരുവനന്തപുരം:

ലെെഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങളുടെ നിര്‍മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 29 പുതിയ ഭവനസമുച്ചയങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങാണ് ഓണ്‍ലെെനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പതിനാല് ജില്ലകളിലുമായാണ് 29 വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ജില്ലകളുടെയും ചാര്‍ജുള്ള മന്ത്രിമാരാണ് 29 സ്ഥലങ്ങളിലും  തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.

ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസന പദ്ധതികളിൽ നിന്ന് സർക്കാർ ഒരടി പിന്നോട്ടില്ലെന്ന് നിർമാണോത്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നേട്ടങ്ങളുണ്ടാക്കുന്നത് ചിലർക്ക് ഇഷ്‌ടപ്പെടുന്നില്ലെന്നും അങ്ങനെയുള്ളവരാണ് വികസന പദ്ധതികളെ അവഹേളിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

 

 

By Binsha Das

Digital Journalist at Woke Malayalam