Wed. Jan 22nd, 2025

മുംബൈ:

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവർ ചോദ്യംചെയ്യലിനായി നാളെ മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരാകും. കേസില്‍ റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത് കൂടാതെ ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയതായും റിപോർട്ടുകൾ വന്നിരുന്നു.

ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. നടി രാകുല്‍ പ്രീത് സിങ്ങിനെയും നാളെ ചോദ്യമെന്ന് നാര്‍കോട്ടിക്‌സ് വിഭാഗം അറിയിച്ചു. നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് താരം അവകാശപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായാണ് നാര്‍കോട്ടിക്‌സ് സംഘം അറിയിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam