Wed. Jan 15th, 2025

മുംബെെ:

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും വിഖ്യാത കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്‍റേറ്ററായി മുംബൈയിൽ എത്തിയ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ചായിരുന്നു മരണം. ഡീൻ ജോൺസിന്റെ വേർപാട് വേദനാജനകമാണെന്ന് സ്റ്റാർ സ്‌പോർട്‌സ് ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

ഓസ്ട്രേലിയക്കായി 52 ടെസ്റ്റ് മത്സരങ്ങളും 164 ഏകദിനത്തിലും ഡീന്‍ ജോണ്‍സ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ 3,631 റൺസും 11 സെഞ്ചുറികളും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 6068 റണ്‍സും ഏഴ് സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നെെയില്‍ 1986ല്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെെ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി ശ്രദ്ധേയമായ പ്രകടനം ആയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam