ബെയ്ജിങ്:
ഒരു രാജ്യത്തോടും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കെ ചൈനയുടെ ഈ പരാമർശം ശ്രദ്ധ നേടുന്നതാണ്.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന രീതിയോടും അദ്ദേഹം പ്രതികരിച്ചു. വൈറസിനെ ഒരുമിച്ച് നേരിടണമെന്നും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു.