Sun. Apr 6th, 2025 6:15:52 PM

കൊച്ചി:

കൊച്ചി വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിലാണ് മൃതദേഹം കാണപ്പെട്ടത്. മുനമ്പം സ്വദേശി പ്രണവ് ആണ് മരണപ്പെട്ടത്. 23 വയസ്സായിരുന്നു. പുലർച്ചെ നാലരയോടെ മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്.

ട്യൂബ് ലെെറ്റുകളും, വലിയ വടികളും ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിന്ന് മരക്കമ്പും ട്യൂബ് ലൈറ്റിന്‍റെ പൊട്ടിയ കഷണങ്ങളും കണ്ടെത്തി. പ്രണവിനെ പുലർച്ചെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam