Mon. Dec 23rd, 2024

കോട്ടയം:

അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്‍പീക്കര്‍ക്ക് പരാതി നല്‍കി. കേരള കോണ്‍ഗ്രസ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പരാതി ഡോ. എന്‍. ജയരാജ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് കൈമാറിയത്. ഈ മാസം ആറിന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്  ഇരുവരെയും അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്. കഴിഞ്ഞ  മാസം 24 നാണ് രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ  പ്രമേയ ചർച്ചയും നടന്നത്.

 

By Binsha Das

Digital Journalist at Woke Malayalam