ഡൽഹി:
ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം നൽകി. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം നൽകുന്നത്. ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ക്രൂ ക്വാര്‍ട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ മാറ്റിനിർത്തിയിരുന്നത്.
ഇരുവർക്കും ദീര്‍ഘദൂര വിമാനങ്ങളിലെ ഒബ്‌സര്‍വര്‍ ആയാണ് നിയമനം. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂർത്തിയാക്കിയ ഇരുവരും യുദ്ധക്കപ്പലിന്റെ ഭാഗമായ നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് പറത്തുക.