Sat. Apr 5th, 2025
ബെംഗളൂരു:

ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും  ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി  വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകൻ വാദിച്ചു.

ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെ ഹാജരായ സഞ്ജന, തന്റെ രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം  ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250  പേർ തനിക്കായി തെരുവിലിറങ്ങുമെന്നും പറഞ്ഞെങ്കിലും എസിഎംഎം കോടതി റിമാൻഡ് നീട്ടുകയായിരുന്നു.