കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും, ബിന്ദു പണിക്കരും മാറ്റിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡബ്ള്യുസിസി പ്രവർത്തകർ വിമർശനവുമായി രംഗത്ത് എത്തിയത്.
സിനിമയിലെ സ്വന്തം സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ വിഷമമുണ്ടെന്ന് രേവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്തുകൊണ്ടാണ് സ്‍ത്രീക്ക് ഒരു പ്രശ്‍നം ഉണ്ടാകുമ്പോള്‍ എല്ലാവരും പിന്നോട്ട് പോകുന്നതെന്നും രേവതി കുറിപ്പിൽ ചോദിക്കുന്നു. 2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും. സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ? സംഭവം നടന്നയുടനെ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവരും പിൻവലിക്കുന്നു. ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്‍ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‍കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തതെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു.
നിയമ സംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നുവെന്നാണ് ആഷിഖ് അബു സംഭവത്തോട് പ്രതികരിച്ചത്.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള സമയത്ത് തന്നെ സഹപ്രവർത്തകർ കൂറുമാറിയത്തിൽ സങ്കടം ഉണ്ടെന്നും അവരെയോർത്ത് ലജ്ജ തോന്നുന്നുവെന്നുമാണ് റിമ കല്ലിങ്കൽ കുറിച്ചത്.
https://www.facebook.com/RimaKallingalOfficial/posts/3225917274190153
കൂടെ നിന്നവർ നിറം മാറുന്നത് കണ്ട് മുറിവേറ്റുവെന്ന് രമ്യ നമ്പീശൻ കുറിച്ചു.
https://www.facebook.com/RemyaNambeesan/posts/3437127586310527