Wed. Jan 22nd, 2025

തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച കേസില്‍  രണ്ട് പേര്‍ അറസ്റ്റില്‍. വി.യു വിനീത്, ജയജിത് എന്നിവരെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ വി യു വിനീത് ദേശാഭിമാനിയിലെ താത്കാലിക ജീവനക്കാരനാണ്. കുണ്ടറ സ്വദേശിയായ ജയജിത്ത് മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.  ഒരു മാസത്തെ അന്വേഷണത്തിനു ശേഷം ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ സ്റ്റേഷൻ‌ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ വിട്ടയച്ചു.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിലാണ് മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും, ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും  ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്. കുടുംബാംഗങ്ങളെയും വളരെ മോശമായ രീതിയില്‍ കടന്നാക്രമിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam