Mon. Dec 23rd, 2024

കാസര്‍ഗോഡ് :

ആശുപത്രിയിലേക്ക് പോകുംവഴി അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം. ഉത്തർപ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന ആണ് ഓട്ടോറിക്ഷക്ക് ഉള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കനിവ് 108 ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിനി തോമസ്, പൈലറ്റ് മിഥുൻ എന്നിവരാണ് ഒരുവിളിപ്പാട് അകലെ നിന്ന് ഓടിയെത്തിയത്. സിനിയുടെ പരിശോധനയിൽ സറീനയെ ഓട്ടോറിക്ഷയിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സഹചര്യമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് ഓട്ടോറിക്ഷക്ക് ഉള്ളിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam