Mon. Dec 23rd, 2024

കൊച്ചി:

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനായി ഹാജരായത്. ബാലഭാസ്ക്കറിന്‍റെ മരണത്തിന് പിന്നാലെ അടുത്ത സുഹൃത്തുകൂടിയായ സ്റ്റീഫൻ ദേവസിക്കെതിരായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും അത് സംബന്ധിച്ച വിവരങ്ങളുമാണ് സ്റ്റീഫൻ ദേവസ്യയിൽ നിന്ന് സിബിഐ ചോദിച്ച് അറിയുന്നത്.

ബാലഭാസ്ക്കറിന്‍റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ നാലുപേരുടെ നുണപരിശോധന ഉടൻ നടത്തും. ബാലഭാസ്ക്കറിൻറെ സുഹൃത്തുക്കളും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവൻ സോബി എന്നിവരാണ് നുണപരിശോനയ്ക്ക് വിധേയരാക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam