Mon. Dec 23rd, 2024

കോട്ടയം:

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡ പ്രകാരം ഇന്നു  വെെകുന്നേരം അഞ്ച് മണിക്ക് നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ വഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സംസാരിക്കും. ‘സുകൃതം സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഉമ്മൻചാണ്ടി സംസ്ഥാന നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്നതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

ക്ഷണിക്കപ്പെട്ട 50 പേരാണ് ചടങ്ങില്‍ നേരിട്ടു പങ്കെടുക്കുക. മറ്റുള്ളവർ വീഡിയോ കോൺഫറൻസ് വഴി ചേരും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്നു രാവിലെ ഉമ്മൻ ചാണ്ടി പര്യടനം നടത്തിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam