Wed. Jan 22nd, 2025

ഇടുക്കി:

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘സി യു സൂണി’ന് ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ‘ഇരുള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ‘ഇരുളി’ന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് പിപിഇ കിറ്റടക്കം ധരിച്ചാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ സെറ്റിൽ നിൽക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam