Wed. Jan 22nd, 2025
തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെടുള്ള നുണപരിശോധന നടത്താൻ കോടതി അനുമതി നൽകി. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും അപകട യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജ്ജുന്‍, ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബിയെയും ആണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക.

 

By Arya MR