Sat. Apr 26th, 2025
 കണ്ണൂർ:

ലൈഫ് മിഷൻ കമ്മീഷൻ വിവാദങ്ങൾക്കും ലോക്കര്‍ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ  മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക്  വീട്ടിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് യുവമോര്‍ച്ച.  പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തിയത്.  വീടിന് പരിസരത്തുള്ള വഴിയിൽ ബാരിക്കേഡ് നിരത്തി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. യുവമോര്‍ച്ചാ പ്രവർത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

By Arya MR