Mon. Dec 23rd, 2024

മഞ്ജുവാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വാൾ പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ആനിമേറ്റഡ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

മഹേഷ് വെട്ടിയാറ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമ കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’.

ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും രസകരമായ ഈ ടീമിന്റെ ഭാഗമാകാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നും പോസ്റ്റർ ഷെയർ ചെയ്ത് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

By Arya MR