ഇടുക്കി:
പെട്ടിമുടി ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. തേയില കമ്പനി വിവരം പുറത്തറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന കമ്പനിയുടെ വാദങ്ങളും പരിശോധിക്കും.
അതേസമയം, പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയാണെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.