Mon. Dec 23rd, 2024

മുംബൈ:

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷൊവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മുൻപ് തള്ളിയിരുന്നു.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍സിബി അറിയിച്ചിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം സമ്മർദ്ദം ചെലുത്തിയെന്ന് റിയ കോടതിയിൽ വാദിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam