Fri. Nov 22nd, 2024

ചെന്നൈ:

നികുതി വെട്ടിപ്പ് കേസിൽ സംഗീതജ്ഞൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

3.5 കോടി രൂപയാണ് ഇത്തരത്തിൽ എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. 2010 ലാണ് എആര്‍ റഹ്മാന്‍ ലിബ്ര മൊബൈൽസിന് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

By Arya MR