ന്യൂഡല്‍ഹി:
കൊവിഡ് മഹാമാരിക്കിടെ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. എന്നാല്‍, കൊവിഡ് പ്രതിസന്ധിക്കിടെ സമ്മേളനം മാറ്റിവെയ്ക്കുകയാണെങ്കില്‍ അത് ചരിത്രപരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി. പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്‍ തീരുമാനിച്ചത്. രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകും. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും സ്പീക്കര്‍ അറിയിച്ചു.