Fri. Apr 26th, 2024

മലപ്പുറം:

താൻ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നടക്കുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമെന്നും മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ. ഉടൻ തന്നെ മലപ്പുറത്തേക്ക് എത്തുമെന്നും ലീഗ് നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പണം കടത്തിയെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇരകൾക്കൊപ്പമാണ് താനെന്നും നിക്ഷേപരുടെ പണം തിരികെ നൽകാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. തനിക്കെതിരെ ലീഗ് നേതാക്കൾ നടപടി എടുക്കുമെന്ന് കരുതുന്നില്ലെന്നും കമറുദ്ദീൻ അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam