Fri. Mar 29th, 2024

കൊച്ചി:

സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഇഡി. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

By Binsha Das

Digital Journalist at Woke Malayalam