Mon. Dec 23rd, 2024

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/PrithvirajSukumaran/posts/3259418670779841

“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്‍റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊരു ഭാഗം നിന്‍റെ ഈ വളർച്ചയിൽ അഭിമാനം കൊള്ളുന്നു . ഇതുപോലെ അത്ഭുതം നിറഞ്ഞതും ലോകത്തോടുള്ള സ്നേഹം നിറഞ്ഞതുമായ വഴികളിലൂടെ വളരുക”, പൃഥ്വിരാജ് ഫേസ്‍ബുക്കിൽ കുറിച്ചു.

നിറചിരിയോടെ കൈവീശി നില്‍ക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വി കുറിപ്പിനൊപ്പം പങ്കുവച്ചത്. മകളുടെ വിശേഷങ്ങള്‍ പൃഥ്വിയും സുപ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് അലംകൃതയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.