Mon. Jul 28th, 2025 10:12:28 AM

കോട്ടയം:

കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിലവിൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് നിയമ പ്രശ്നമുണ്ടാകില്ലെന്നും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.

അതേസമയം, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. കുട്ടനാട് സീറ്റിൽ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നി‍ർദ്ദേശത്തോട് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ ജേക്കബ് എബ്രഹാമിന്‍റെ പേര് മാത്രമാണ് ജോസഫ് വിഭാഗം മുന്നോട്ട്‍വയ്ക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam