Thu. Jan 23rd, 2025

മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി ഇന്ന് 69ാം പിറന്നാള്‍ നിറവിലാണ്. ചലച്ചിത്ര ലോകവും ആരാധകരും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നടനുമായ സലിം കുമാർ  മമ്മൂക്കക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു.സലിം കുമാറിന്റെ ആശംസ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘”66″ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.ഇപ്പോൾ “69”ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് ഇനി ഇത് “96” ഇങ്ങിനെയും “99”ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്’. മമ്മൂട്ടി അഭിനയിച്ച യാത്ര  എന്ന  സിനിമയിലെ  ചിത്രവും അതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/SalimKumarOfficialPage/posts/2920658821372371

സലിം കുമാറിനൊപ്പം മോഹൻലാൽ,ദിലീപ്,പൃഥ്വിരാജ്,ഹരിശ്രീ അശോകന്‍,രമേഷ് പിഷാരടി,ഇന്നസെന്‍റ് തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

https://www.facebook.com/NjanInnocent/posts/1651257371705943

എന്‍റെ പ്രാഞ്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ’ എന്നാണ് ഇന്നസെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയും ഇന്നസെന്‍റും തകര്‍ത്ത് അഭിനയിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ് എന്ന ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് പ്രാഞ്ചി എന്ന ഫ്രാന്‍സിസ് ചിറമ്മേല്‍. ചിത്രത്തിലെ ഫോട്ടോയും ഇന്നസെന്‍റ് പങ്കുവച്ചിട്ടുണ്ട്.